കൊച്ചി: ടിപി വധക്കേസിലെ 31-ാം പ്രതി ലംബോ പ്രദീപന്റെ ലിസ്റ്റ് ചെയ്ത അപ്പീല്‍ കേസ് ലിസ്റ്റില്‍ ഇല്ലെന്നറിഞ്ഞ് കോടതി സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്റിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അസഫ് അലിയാണ് ലിസ്റ്റ് ചെയ്ത അപ്പീല്‍ കേസ് ലിസ്റ്റില്‍ ഇല്ലെന്ന് കോടതിയെ അറിയിച്ചത്.
വിശദീകരണത്തിനുശേഷം ജസ്റ്റിസ് കെ.ടി. ശങ്കരന്, ജസ്റ്റിസ് പി. ഉബൈദ് എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാര്‍, പ്രതിഭാഗം അഭിഭാഷകരുണ്ടെങ്കില്‍ അപ്പീല്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് അപ്പീല്‍ പരിഗണിക്കുന്നത് 28 ലേക്ക് മാറ്റി.
ഹൈക്കോടതിയുടെ കേസ് ലിസ്റ്റില്‍ ഇല്ലാത്ത അപ്പീലുകള്‍ പരിഗണിക്കേണ്ട ബാധ്യത ഡിവിഷന് ബെഞ്ചിന് ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിക്കൊണ്ടാണ് കേസ് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: