തിരുവനന്തപുരം: അര്‍ഹതപ്പെട്ട ആദിവാസികള്‍ക്ക് അവരാഗ്രഹിക്കുന്നതു പോലെ കൂടുതല്‍ വനഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂരഹിത പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങിനല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഭൂമി അവര്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിന് അവര്‍ക്ക് വേണ്ടരീതിയില്‍ പരിശീലനം നല്‍കും. വനത്തോട് ചേര്‍ന്ന് നില്‍ക്കാനാണ് ആദിവാസികള്‍ ഇഷ്ടപ്പെടുന്നത്. കാടിന് പുറത്ത് എത്രവലിയ സൗകര്യങ്ങള്‍ ഒരുക്കിയാലും അതില്‍ തൃപ്തരല്ല. അതുകൊണ്ടാണ് അവര്‍ക്കിഷ്ടപ്പെട്ട ഭൂമി നല്‍കുന്നത്. എല്ലാവര്ക്കും ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപേക്ഷനല്കിയ എല്ലാവര്ക്കും ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷമി പറഞ്ഞു. 37 പേര്‍ക്കാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഭൂമി വിതരണം ചെയ്യുന്നത്. 25 സെന്റില്‍ കുറയാതെ ഒരേക്കര്ഭൂമിവരെ 10 ലക്ഷം രൂപവരെ ചെലവിട്ട് ഭൂരഹിതരായ ആദിവാസികള്‍ക്ക് വാങ്ങി നല്‍കുന്നതാണ് പുതിയ പദ്ധതി. പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ധനസഹായം, ഭവനനിര്‍മ്മാണ ധനസഹായം, മെഡിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജയലക്ഷ്മി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: