കൊച്ചി: ബംഗ്ലാദേശികളുടെ കുടിയേറ്റം തടയണമെന്നാവ്യപ്പെട്ട് വിഎച്ച്പിയുടെ യുവജന സംഘടന ബജ്രംഗ്ദള്ളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കണയന്നൂര്‍ താലൂക്ക് ഓഫിസില്‍ നിന്നും ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കലേക്ക് നടന്ന മാര്‍ച്ച് വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്.ജി.ആര്.കുമാര്‍ അധ്യക്ഷത വഹിച്ചു. കുടിയേറ്റ മതജിഹാദികളുടെ കുടിയേറ്റ ശ്രമം തടയാന്‍ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നില്ലെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സുധാകരന് പറഞ്ഞു.
ഭാരതത്തില്‍ ജനിച്ചവര്‍ക്ക് ഈ രാജ്യത്തിലുള്ള അവകാശം നഷ്ടപ്പെടുകയാണെന്നും രാജ്യം ഓരോ തരത്തില്‍ വിഘടിക്കപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും ഭരണഘടനയേയും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത, ഭരണഘടനയെ എതിര്‍ക്കുന്നുവെന്ന് പരസ്യമായി അവകാശപ്പെടുന്ന, രാജ്യത്ത് അരാജകത്വം വളര്‍ത്തുന്നവര്‍ക്ക് വേണ്ടിയാണ് എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശികള്‍ക്ക് യഥേഷ്ടം തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വിതരണം ചെയ്ത് ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ നാട്ടിലെ അക്രമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായാണ് വിഎച്ച്പിയുടെ യുവജനസംഘടനയായ ബജ്രംഗ്ദള് മുന്നോട്ട്പോകുന്നതെന്നും എന്്.ആര്.സുധാകരന് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശികള്‍ സ്ഥിരതാമസം ആക്കുന്നിടമെല്ലാം ്പ്രശ്നബാധിതപ്രദേശമായി മാറുന്ന കാഴ്്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാതാഅമൃതാനന്ദമയി ദേവിയുടെ മഹത്വപൂര്‍ണമായ പ്രവര്‍ത്തനം തടയിടാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആധ്യാത്മിക സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനുള്ള ശ്രമം അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി്ച്ചേര്‍ത്തു.
അന്യ രാജ്യക്കാരെ കടമെടുത്ത് രാജ്യത്തിനുള്ള ഭീകര പ്രവര്‍ത്തനം നടത്തുന്നതിനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഇന്ത്യാക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് അവസ്ഥയെങ്കില്‍ രാജ്യം പലതായി വിഭജിക്കപ്പെടും. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്നും എസ്.ജി.ആര്.കുമാര്‍ പറഞ്ഞു. ബജിരംഗദള്‍ ജില്ല സംയോജകന്‍ ഹരീഷ്, കൗണ്‍സിലര്‍ സുധ ദിലീപ്, സംസ്ഥാന ഗോരക്ഷാ പ്രമുഖ് പി.ടി.രാജു, ക്യാപ്റ്റന്‍ സുന്ദരം, ഹിന്ദു ഐക്യവേദി ജില്ല ഉപാധ്യക്ഷന്‍ ജി.കെ.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: