കാസര്‍കോട്: സ്ത്രീശാക്തീകരണത്തിലെ മാതൃകയായ ഗുജറാത്ത് മോഡല്‍ രാജ്യമെമ്പാടും പ്രാവര്‍ത്തികമാക്കാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വിക്ടോറിയ ഗൗരി പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മഹിളാമോര്‍ച്ച ജില്ലാ നേതൃശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിച്ച കാലഘട്ടമാണ് രണ്ടാം യുപിഎ സര്ക്കാരിണ്റ്റേത്. കേന്ദ്ര തലസ്ഥാനത്ത് പോലും സ്ത്രീകള്‍ നിരന്തരം അപമാനിക്കപ്പെട്ടു. തെരുവുകളിലും വീടുകളിലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നു. അഴിമതിയോടൊപ്പം തന്നെ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും രാജ്യം ചര്‍ച്ച ചെയ്യണം. ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് ലഭിക്കുന്നതെന്ന് വിക്ടോറിയ ഗൗരി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ സ്ത്രീകളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി നടപ്പിലാക്കിവരുന്നു. ഗുജറാത്തില്‍ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുന്നില്ല. സ്ത്രീകളുടെ പേരില്‍ ഭൂമി വാങ്ങുന്നുണ്ടെങ്കില്‍ രജിസ്ട്രേഷന് സൗജന്യമാണ്. നരേന്ദ്രമോദി ഭാരതത്തിണ്റ്റെ പ്രധാനമന്ത്രിയാകേണ്ടത് ഈയവസരത്തിലും പ്രാധാന്യമര്‍ഹിക്കുന്നു. കഴിവും വിദ്യാഭ്യാസവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളതെങ്കിലും അവര്‍ ശാക്തീകരിക്കപ്പെട്ടിട്ടില്ല. സമൂഹത്തിണ്റ്റെ നേതൃനിരയിലേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. മദ്യം പോലുള്ള സാമൂഹ്യ തിന്മകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കുന്നതിനു വേണ്ടി സ്ത്രീകള്‍ രംഗത്തിറങ്ങാനും അവര്‍ ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രത്നാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഗീതാകുമാരി, സംസ്ഥാന സെക്രട്ടറി എം.ഷൈലജഭട്ട്, ജില്ലാ വൈസ് പ്രസിഡണ്ട് അനിത.ആര്.നായ്ക്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം പി.രമേശ്, എസ്.കുമാര്‍, സുജ്ഞാനി ഷാന്‍ബോഗ്, മാലതി.ജെ.റായ്, എസ്സി/എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. സിന്ധു മധൂറ് സ്വാഗതവും ശ്രീലത ടീച്ചര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: