എരുമേലി: റബ്ബര്‍തോട്ടത്തിനുള്ളിലേക്ക് ഇടഞ്ഞോടിയ ആനപ്പുറത്തിരുന്ന പാപ്പാനെ റബ്ബര്‍ മരത്തില്‍ കയറു കെട്ടി സാഹസികമായി രക്ഷപ്പെടുത്തി. എരുമേലി കണ്ണിമലയ്ക്കു സമീപത്തായിരുന്നു സംഭവം. തടിപിടിച്ചുകൊണ്ടിരിക്കെ ആന ഇടഞ്ഞോടുകയായിരുന്നു. പിന്നാലെ പോയ പാപ്പാന് ആനയെ അനുനയിപ്പിച്ച് കാലില്‍ വടമിട്ട് കെട്ടിയെങ്കിലും ആന അനുസരിക്കാന്‍ തയ്യാറായില്ല. ഇതിനിടെ ആനപ്പുറത്തിരുന്ന പാപ്പാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആന തടസ്സമായി വന്നതാണ് ആശങ്കയിലാക്കിയത്. തുടര്‍ന്ന റബ്ബര്‍ മരത്തില്‍ വടം കെട്ടി പാപ്പാനം ഇറക്കുകയായിരുന്നു. എരുമേലി സ്വദേശി തേക്കുംതോട്ടത്തില്‍ സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ്ആന. സലീമിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരാന മാസങ്ങള്‍ക്കുമുമ്പ് പാപ്പാനെ ചവിട്ടിക്കൊന്നിരുന്നു. ഇന്നലെ വിരണ്ടോടിയ ആനയെ നാലുമാസങ്ങള്‍ക്കുശേഷമാണ് തടിപിടിപ്പിക്കുന്നതിനായി കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: