കോഴിക്കോട്: നാദാപുരത്ത് വന്‍ കലാപമഴിച്ചുവിടാന്‍ മുസ്ലീംലീഗ് എന്‍ഡിഎഫ് ആസൂത്രണം ചെയ്ത നരിക്കാട്ടേരി ബോംബ് സ്ഫോടനക്കേസില്‍ കുറ്റപത്രം ഇനിയും സമര്‍പ്പിച്ചില്ല. 2011 ഫെബ്രുവരി 26 ന് നാദാപുരം പഞ്ചായത്തിലെ നരിക്കാട്ടേരി അണിയാറ കുന്ന് മലയില്‍ അഞ്ചുമുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സ്ഫോടനത്തില്‍ മരിച്ചതാണ് സംഭവം.
ഗള്‍ഫിലാണ് കലാപത്തിനുളള ആസൂത്രണം നടന്നത്. ഇതിന്റെ ഭാഗമായാണ് അണിയാറകുന്നില് മുസ്ലിംലീഗ് – എന്‍ഡിഎഫ് സംഘം ബോംബുകള്‍ നിര്‍മ്മിച്ചത്. ബോംബുകള്‍ മറ്റീവ്ക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിലാണ് അഞ്ച് പേര് മരിച്ചത്. കലാപം അഴിച്ചു വിടുന്നതിനും ബോംബാക്രണത്തില്‍ പങ്കുചേരുന്നതിനും ഗള്‍ഫില്‍ നിന്നത്ത്യസംഘം അപകടവിവരമറിഞ്ഞ് ഉടന്‍ തന്നെ തിരിച്ചു പോയി. കരിപ്പൂരില്‍ ഇറങ്ങിയ സംഘം കൊയിലാണ്ടിയിലെത്തുമ്പോഴാണ് ബേംബുസ്ഫോടനവിവരം അറിയുന്നത്. സംഘം ചെന്നൈ വഴി ഗള്‍ഫിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. കേസില്‍ പതിനാറ് പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. പത്തു പ്രതികള്‍ കോടതിയില്‍ ഹാജരായി. രണ്ട് പ്രതികള്‍ ഇപ്പോഴും ഗല്ഫില് ഒളിവിലാണ്.
നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എച്ച്എച്ച് ഡബ്ല്യു മൂന്ന് ആണ് കേസ് അന്വേഷണം നടത്തിയത്. കേസന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന സി.എം. പ്രദീപ്കുമാറിനായിരുന്നു . എന്നാല്‍ കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മുസ്ലിംലീഗ്- എന്‍ഡിഫ് നേതാക്കളുടെ പങ്കും വിദേശസാമ്പത്തിക സ്രോതസ്സും അന്വേഷണ വിധേയമാകുമെന്ന ഘട്ടത്തിലാണ് സി.എം. പ്രദീപ്കുമാറിനെ ചുമതലയില്‍ നിന്നൊഴിവാക്കിയതെന്നായിരുന്നു ആരോപണം.
ഇടത് ഭരണത്തില്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടന്ന ഈ വന്‍കലാപ ആസൂത്രണത്തിന്റെ ചുരുളഴിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരും ഇടങ്കോലിടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അയച്ചിരുന്നു. എന്നാല്‍ രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍കൂടി ശേഖരിച്ചതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം ഒളിവിലായ പ്രതികളെകുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുവെന്നും കുറ്റപത്രം ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ചാണ് പ്രതികള്‍ ഗള്‍ഫിലേക്ക് രക്ഷപ്പെട്ടതെന്നും അതിനാലാണ് ഇവരെ ഇതുവരെ കണ്ടെത്താന്കഴിയാത്തതെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. കോടഞ്ചേരികരീം, മുഹമ്മദ് റാഫി എന്നിവരാണ് ഇനിയും പിടികിട്ടാനുള്ള പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: