ന്യൂദല്‍ഹി: സെന്‍ട്രല്‍ റെയില്‍ സൈഡ് വെയര്‍ഹൗസിംഗ് കമ്പനി ചെയര്‍മാനായി ഡോ. സി.വി. ആനന്ദബോസിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ ചെയര്മാന് സ്ഥാനത്തു പ്രവര്‍ത്തിച്ചു വരവെയാണ് പുതിയ നിയമനം.
ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ സംഭരണശാലകള്‍ രാജ്യത്തുടനീളം നിര്‍മ്മിക്കുക, പ്രധാന റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ഭക്ഷ്യധാന്യങ്ങളുടെ സംഭരണ വാണിജ്യ സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് സെന്‍ട്രല്‍ റെയില്‍ സൈഡ് വെയര്‍ ഹൗസിംഗ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ഭക്ഷ്യ വകുപ്പിനെയും റെയില്‍വേയെയും സംയോജിപ്പിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ആനന്ദബോസ് ഐക്യരാഷ്ട്ര സംഘടനയുടെ പാര്‍പ്പിട വിഭാഗമായ യു എന്‍ ഹാബിറ്റാറ്റിന്റെ ഭരണ സമിതി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: