ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 44-ാമത് ചരമവാര്‍ഷികത്തില്‍ മന്നം സമാധിമണ്ഡപത്തില്‍ ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. സമാധി മണ്ഡപവും പരിസരവും നാമജപത്താല്‍ മുഖരിതമായി. തൊഴുകൈകളുമായാണ് സമുദായ സ്നേഹികള്‍ സമാധിമണ്ഡപത്തിലേക്കെത്തിയത്. ഇന്നലെ രാവിലെ 6 മുതല്‍ പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ത്ഥന, ഉപവാസം എന്നിവയുണ്ടായിരുന്നു.
വിവിധ കരയോഗങ്ങളില്നിന്നും പദയാത്രയായി പിടിയരിയും കെട്ടുതേങ്ങയും ദക്ഷിണയുമായിട്ടാണ് സമുദായ സ്നേഹികള്‍ എത്തിയത്. സമുദായാചാര്യന്‍ മന്നത്തു പത്മനാഭനും സഹപ്രവര്‍ത്തകരും സംഘടനാ രൂപവത്കരണവേളയില്‍ നടത്തിയ പ്രതിജ്ഞ 11.45ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സമുദായാംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് യൂണിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ത്ഥനയും നടത്തി.
എന്‍എസ്എസ് പ്രസിഡന്റ് അഡ്വ: പി.എന്‍. നരേന്ദ്രനാഥന്‍നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, നായക സഭാംഗങ്ങളായി ഹരികുമാര്‍ കോയിക്കല്‍, പന്തളം ശിവന്‍കുട്ടി, കലത്തൂര് മധു, പി. ബാലകൃഷ്ണപിള്ള, ചിതറ രാധാകൃഷ്ണന്, എന്‍.വി. അയ്യപ്പന്‍പിള്ള, കെ.എന്‍. രാജഗോപാലപിള്ള, ധനമന്ത്രി കെ.എം. മാണി, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്,പി.സി. വിഷ്ണുനാഥ എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്, സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, കെ.ജി. രാജ്മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് തുടങ്ങി കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും ആചാര്യസ്മരണ പുതുക്കുവാനും പുഷ്പാര്‍ച്ചന നടത്തുന്നതിനുമായി പെരുന്നയില്‍ എത്തിച്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: