കോഴിക്കോട്: കൂത്ത് പറമ്പിനടുത്ത ആയിത്തറ മുമ്പത്ത് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ പ്രചാര്‍ പ്രമുഖും ജന്മഭൂമി കണ്ണൂര്‍ എഡിഷന് അസിസ്റ്റന്‍് മാര്‍ക്കറ്റിംഗ് മാനേജരുമായ കെ.ബി. പ്രജിലിന്റെ വീടിന് നേരെയുണ്ടായ ബോംബ് അക്രമം സിപിഎം ജില്ലാ -സംസ്ഥാന നേതൃത്വത്തിന്റെ ആസൂത്രണത്തോടെയും അറിവോടെയും നടന്നതാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സമാധാനം നിലനില്‍ക്കുന്ന ഈ മേഖലയില്‍ കലാപം അഴിച്ചു വിടാനുള്ള സിപിഎം ശ്രമത്തില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു.
സിപിഎം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഉള്‍പാര്‍ട്ടി പോരില്‍ നിന്ന് സ്വന്തം അണികളുടെ ശ്രദ്ധതിരിക്കാനുളള സിപിഎം നേതൃത്വത്തിന്റെ തന്ത്രമാണ് പ്രജിലിന്റെ വീടിന് നേരെ ഉണ്ടായ അക്രമം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് ഈ മേഖലയില്‍ അക്രമം അഴിച്ചുവിടാനുള്ള സിപിഎം ശ്രമത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ കരുതിയിരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ബോംബാക്രമണത്തില്തകര്ന്ന പ്രജിലിന്റെ വീട് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ ഇന്നലെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: