ജറുസലേം: ഇറാന്റെ ആണവ പദ്ധതിയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇറാന് ആണവ ശേഷി കൈവരുന്നത് തടയുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം മെര്‍ക്കലിനെ അറിയിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍ക്കല്‍ ഇസ്രേലിലെത്തിയത്. ജര്‍മനിയടക്കമുള്ള ലോകശക്തികള്‍ ഇറാനോടുള്ള നിലപാട് ശക്തമാക്കണമെന്നും നെതന്യാഹു വ്യക്തമാക്കി. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയണം.
ആണവ ബോംബ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന ആരോപണം ഇറാന് തലസ്ഥാനമായ ടെഹ്റാന് നിഷേധിച്ചിട്ടുണ്ട്. 16 അംഗ ഉന്നതതല സംഘത്തോടൊപ്പമാണ് മെര്‍ക്കല്‍ ഇസ്രേലിലെത്തിയിരിക്കുന്നത്.
ഇസ്രേല്‍-പലസ്തീന് സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമിക്കാനാണ് മെര്‍ക്കലിന്റെ സന്ദര്‍ശനം. നേരത്തേ യുഎസ് സെക്രട്ടറി ജോണ്‍ കെറിയും സമാധാന ചര്‍ച്ചകള്‍ക്കായി ശ്രമം നടത്തിയിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരായുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: