കോട്ടയം: ഗാര്‍ഹികാതിക്രമ സംരക്ഷണ നിയമം-2005-ന്റെ കോട്ടയം ജില്ലയിലെ നടത്തിപ്പ് വിലയിരുത്തുന്നതിനു വേണ്ടിയുള്ള യോഗം ഫെബ്രുവരി 25ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ഖമറുന്നീസ അന്‍വര്‍ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് സന്ദേശം നല്‍കും. സബ് ജഡ്ജി ജോഷി ജോണ്‍ യോഗത്തെ അഭിസംബോധന ചെയ്യും. ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജാഗ്രതാ സമിതിയംഗങ്ങള്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: