വൈക്കം: കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി വീട്ടമ്മയുടെ കാല്‍പ്പാദങ്ങള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം 4ന് വൈക്കം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് സംഭവം. മടിയത്തറ തഴയനാട് ശിവന്റെ ഭാര്യ ഓമന (60)യ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോടുള്ള ബന്ധുവീട്ടില്‍ നിന്ന് തിരികെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയശേഷം നടക്കുംവഴി പുറകിലേക്ക് എടുത്ത മറ്റൊരു കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടം. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: