ചങ്ങനാശ്ശേരി: കൈനടി കരുമാത്ര ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള സര്‍പ്പപൂജ നാളെ രാവിലെ 8 ന് ആരംഭിക്കും. വെള്ളിയാഴ്ച രാത്രി 9 ന് വെള്ളംകുടിവയ്പ് വഴിപാട് നടത്തി നട അടയ്ക്കും. മാര്‍ച്ച് 1 ന് രാവിലെ വിശേഷാല്‍ വഴിപാടായ ഉണ്ണിയപ്പം പ്രസാദവിതരണം നടക്കും. സര്‍പ്പദോഷങ്ങള്‍ക്കും വിശേഷ രോഗങ്ങള്‍ക്കും ശമനം ലഭിക്കുന്നതിന് ക്ഷേത്രത്തഇല് തുലാം, കുംഭം, കര്‍ക്കിടകം എന്നീ മൂന്നു മാസങ്ങളിലാണ് സര്‍പ്പപൂജയും വെള്ളംകുടിവയ്പ്പും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: