ചങ്ങനാശേരി: സാധാരണ പൗരന് ഭരണഘടന ഉറപ്പാക്കുന്ന സഞ്ചാരസ്വാതന്ത്ര്യം ഒഴികെയുള്ള എല്ലാ മൗലിക അവകാശങ്ങളും ലഭ്യമാകാന്‍ തടവുപുള്ളികള്‍ക്ക് അവകാശമുണ്ട്. ജയിലുകളിലുള്ള തടവുപുള്ളികളുടെ തരംതിരിക്കല്പോലും മനുഷ്യാവകാശ ലംഘനമാണ്. ഐഎഎല്‍ ദക്ഷിണമേഖലാ കണ്വന്ഷനോടനുബനധിച്ച് നടന്ന തടവുപുള്ളികളും മനുഷ്യാവകാശവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറില്‍ ഐഎഎല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ.ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ജിതേഷ് ജെ. ബാബു സ്വാഗതം പറഞ്ഞു. സി.കെ.ശശിധരന്, മുന്‍ പോലീസ് ചീഫ് കെ.ജെ.മാത്യു, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശേരി, ചങ്ങനാശേരി ബാര്‍ അസ്സോസിയേഷന് പ്രസിഡന്റ് അഡ്വ.ആര്.സന്തോഷ്, ഐഎഎല്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.മാധവന്‍പിള്ള, അഡ്വ.ഡോ.ജി.മധുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് റയറ്റ് വിഡോസ് എന്ന ഇംഗ്ലീഷ് നോവല്‍ രചിച്ച ചങ്ങനാശേരി മജിസ്ട്രേറ്റ് എ.എം.ബഷീറിനെ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.കെ.ലക്ഷ്മണന് പൊന്നാട അണിയിച്ചു. അഡ്വ.പി.കെ.ചിത്രഭാനു പ്രശസ്തിപത്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: