പാലാ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ശിലാസ്ഥാപനം വലവൂര്‍ ഗവണ്മെന്റ് യു.പി. സ്കൂള്‍ അങ്കണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നുള്ളതാണ് കേരള സര്‍ക്കാരിന്റെ നയപരമായ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കേരള സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ യാതൊരു മടിയുമില്ല. രാജീവ്ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സെസ്സ് എന്നിവ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങളാണ്. പാലോടുള്ള ബൊട്ടാണിക്കല്‍ ഗാര്ഡന് ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരമുള്ള ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തിന് അനുവദിച്ചിരിക്കുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണി അധ്യക്ഷത വഹിച്ചു. കേരള ജനത ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടണമെന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേരള സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുന്നതിനുവേണ്ടി കഴിഞ്ഞ ബജറ്റില്‍ 312 കോടി രൂപ വകയിരിത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എം.പി ആമുഖപ്രസംഗവും അഡ്വ. ജോയി എബ്രഹാം എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഭാരത സര്‍ക്കാര്‍ എം.എച്ച്.ആര്.ഡി അണ്ടര്‍ സെക്രട്ടറി പ്രിസ്ക മാത്യു, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെലിന് ഐസക്, പാലാ മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന്, ജില്ലാ പഞ്ചായത്തംഗങ്ങളായ സജി മഞ്ഞക്കടമ്പില്‍, ജോസ്മോന് മുണ്ടയ്ക്കല്‍, ബിജു പുന്നത്താനം, ളാലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റാണി ജോസ്, ബിന്ദു മെജോ, ആനിയമ്മ ജോസ്, കരൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ വത്സമ്മ തങ്കച്ചന്, ജോര്‍ജുകുട്ടി അരീക്കുഴിയില്‍, റാണി ടോമി, സാജു വെട്ടത്തേട്ട്, വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വ്യവസായ ഐ.റ്റി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് പദ്ധതി അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജെ. ഫിലിപ്പ് കുഴികുളം സ്വാഗതവും കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: