കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. വൈകുന്നേരം അഞ്ചിന് പാലാ വലവൂര്‍ ഗവണ്മെന്റ് യു.പി. സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണി അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി. ആമുഖപ്രഭാഷണം നടത്തും. ജോയ് എബ്രഹാം എം.പി. പ്രതേ്യക സന്ദേശം നല്‍കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെലിന് ഐസക്, തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആശംസ നേരും.
വ്യവസായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് പദ്ധതി അവതരിപ്പിക്കും. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം സ്വാഗതവും കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: