ചങ്ങനാശ്ശേരി: എന്‍എസ്എസ് സര്‍ക്കാരുകളുടെ ജനവിരുദ്ധനടപടികള്ക്കെതിരേ തിരുത്തല്‍ ശക്തിയായി തുടരുമെന്നും പാര്‍ട്ടികളോടു സമദൂരം പാലിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ദക്ഷിണമേഖലാസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ്സിന്റെ നിലപാടുകള്‍ ഗുണം ചെയ്തത് മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കാണ്. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി എന്നും എന്‍എസ്എസ് നിലകൊള്ളുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആര്. സെക്രട്ടറി കെ.ആര്. രാജന് പ്രവര്‍ത്തനറിപ്പോര്‍ട്ടും മാര്‍ഗ്ഗരേഖയും അവതരിപ്പിച്ചു. ഡോ. എം.കെ.സി. നായര്‍ പരിശീലക്ലാസ് നയിച്ചു. എം.ജി. ചന്ദ്രശേഖരന്‍നായര്‍, അഡ്വ. നാഗേഷ്കുമാര്‍, വേണുഗോപാല്‍, ജി.വി.ഹരി, പ്രൊഫ.ടി. ഗീത എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: