വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനിയുടെ പുതിയ മാക് ഓപ്പറേറ്റിംഗ് സംവിധാനങ്ങളിലെ പോരായ്മ നികത്താന്‍ പുതിയ സോഫ്റ്റ്വെയര് വൈകാതെ അവതരിപ്പിക്കുമെന്നു കമ്പനിയുടെ ഉറപ്പ്. പുതിയ ഇനം മാക് ഒപ്പറേഷന് സംവിധാനങ്ങള്‍ ചാരവൃത്തികള്ക്കു വിധേയമാകാന്‍ എളുപ്പമാണെന്ന പോരായ്മയാണ് ഇപ്പോള്‍ കമ്പനിയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം.
ഹാക്കര്‍മാര്‍ക്ക് നിലവില്‍ മാക് ഓപ്പറേഷന് സംവിധാനമുള്ള ഐപാഡ്, ഐഫോണ്‍, നോട്ബുക്, ഡസ്ക് ടോപ് കമ്പ്യൂട്ടര്‍വഴി കൈകാര്യം ചെയ്യുന്ന ഇമെയിലുകള്‍ ചോര്‍ത്താനും ഡാറ്റ കൈവശപ്പെടുത്താനും എളുപ്പമാണെന്നാണു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ആപ്പിളിന്റെ ഈ ഉല്‍പ്പന്നങ്ങള്‍ക്കു വന്‍തോതില്‍ വില്‍പ്പന ഇടിവുണ്ടായി. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ സോഫ്റ്റ്വേര്‍ അവതരിപ്പിക്കുന്നത്.’പ്രശ്നങ്ങള്‍ ഞങ്ങള്‍ മനസിലാക്കി. അതിനുള്ള പരിഹാരവും കണ്ടെത്തി. വൈകാതെ അത് അവതരിപ്പിക്കും,’ ആപ്പിള്‍ വക്താവ് ട്രൂഡി മുള്ളര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: