കൊച്ചി: വരും നാളുകളില്‍ ആകെ ബ്രോഡ്ബാന്‍ഡ് ഉപയോഗത്തിന്റെ 80 ശതമാനവും മൊബെയില്‍ ഇന്റര്‍നെറ്റിലൂടെ ആയിരിയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയിലെ മൊബെയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 130.6 ദശലക്ഷത്തിലെത്തുമെന്നാണ് ഇന്റര്‍നെറ്റ് ആന്റ് മൊബെയില്‍ അസ്സോസിയേഷന് ഓഫ് ഇന്ത്യയുടെ കണക്ക്.
പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ വന്‍ മുന്നേറ്റങ്ങള്‍ക്ക് പിന്ബലമേകാന് മൊബെയില്‍ ബ്രോഡ്ബാന്ഡിനു സാധ്യമാകുമെന്ന് ടാറ്റാ ടെലി സര്‍വ്വീസസ് ലിമിറ്റഡ് മൊബിലിറ്റി ഓപ്പറേഷന് പ്രസിഡന്റ് എളങ്കോ. റ്റി പറഞ്ഞു.
വരും വര്‍ഷങ്ങളിലെ വിപണി വളല്ച്ചയുടെ 90 ശതമാനവും മൊബെയില്‍ ഇന്റര്‍നെറ്റ് ആയിരിയ്ക്കും സംഭാവന ചെയ്യുക, അതില്‍ തന്നെ 57 ശതമാനവും സ്മാര്‍ട്ട് ഉപകരണങ്ങളുടേതായിരിയ്ക്കും. മൊബെയില്‍ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ പരമ്പരാഗത രീതികളായ വോയ്സ്, എസ്എംഎസ് എന്നിവയെ പിന്നിലാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: