ഹരിപ്പാട്: കാവുകളും കുളങ്ങളും മണ്ണിട്ട് നികത്തി നശിപ്പിച്ചുകൊണ്ട് ആറന്മുളയില് വിമാനത്താവളം നിര്‍മിക്കുവാനുള്ള നീക്കം ഉചിതമല്ലെന്ന് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ വലിയമ്മ ഉമാദേവി അന്തര്‍ജനം പറഞ്ഞു. അമ്മയുടെ ശതാഭിഷേക ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനെ അനുഗ്രഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അമ്മ.
ആറന്മുള ഭഗവാന്റെ പുത്തരിക്കണ്ടം നികത്തി വിമാനത്താവളം നിര്‍മ്മിക്കുന്ന വിവരം അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. വേദ വിധിപ്രകാരം ക്ഷേത്രത്തില്‍ നിര്‍മിച്ചിട്ടുള്ള കൊടിമരം മുറിച്ച് മാറ്റിക്കൊണ്ടുള്ള ഒരു നിര്‍മാണ ജോലിയും നടത്തരുത്. ഇതുമായി ബന്ധപ്പെട്ട് ആറന്മുളയില് സത്യഗ്രഹം നടത്തിവരുന്ന ജനങ്ങളെയും അമ്മ അനുഗ്രഹിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാര്‍, ജില്ലാ അധ്യക്ഷന്‍ മോഹനന്‍നായര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമതിയംഗം ഹരികുമാര്‍ ഇളയിടത്ത്, ആറന്മുള പൈതൃക കര്‍മ സമിതി സെക്രട്ടറി മോഹനന് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: