തിരുവനന്തപുരം: നിയമം ലംഘിച്ചു നടത്തുന്ന സ്ഥലം മാറ്റങ്ങള്‍ക്കെതിരെ ഐപിഎസ് അസോസിയേഷന് ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനങ്ങള്‍ നല്‍കും. ഐപിഎസ് അസോസിയേഷന് യോഗത്തില്‍ ആഭ്യന്തര വകുപ്പി്നെതിരെ വിമര്‍ശനമുയര്‍ന്നു.കേന്ദ്ര നിയമം ലംഘിച്ചു നടത്തുന്ന സ്ഥലം മാറ്റങ്ങളുടെ പേരിലാണ് ആഭ്യന്തര വകുപ്പിനെ യോഗത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചത്. പോലീസ് മേധാവി പോലും അറിയാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് വിമര്‍ശിക്കപ്പെട്ടു. സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഐപിഎസ് അസോസിയേഷന് സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു. തുടര്‍ന്നാണ് പരാതികള്‍ നിവേദനമാക്കി ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനും നല്കാന് തീരുമാനിച്ചത്..സ്ഥലം മാറ്റങ്ങള്‍ നടത്തുമ്പോള്‍ കേന്ദ്ര നിയമം പാലിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെടും . തിരുവനന്തപുരത്തും കോഴിക്കോട്ടും കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും. അടുത്ത ദിവസം തന്നെ നിവേദനങ്ങള്‍ നല്‍കും.
പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കേരള പോലീസ് മേധാവിയായിരിക്കണം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള ശുപാര്‍ശകള്‍ നല്‍കേണ്ടത്. ഇതിനു വിരുദ്ധമായി ഉത്തരവിറങ്ങുമ്പോള്‍ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതു കൊണ്ടുള്ള സാങ്കേതിക പ്രശ്നങ്ങളും നിയമ പ്രശ്നങ്ങളും അറിയിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യത്തിനു നിവേദനം നല്‍കും.
സ്ഥലം മാറ്റത്തിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്കിയ ഉദ്യോഗസ്ഥരുടെ കേസ് നടത്തിപ്പിനുള്ള ചെലവുകള്‍ അസോസിയേഷന് വഹിക്കും.പുട്ട വിമലാദിത്യ, മഞ്ജുനാഥ്, ശ്രീനിവാസന്, ഉമാബഹ്റ തുടങ്ങിയവരാണ് അഡിമിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതികള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: