കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ പിണറായി വിജയന് നടത്തിയ പ്രസ്താവന തികഞ്ഞ ഇരട്ടത്താപ്പാണെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. ഒരു ദശകത്തിനുമുമ്പ് മഠത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു വിദേശവനിതയുടെ ആരോപണത്തെ അടിസ്ഥാനപ്പെടുത്തി മഠത്തേയും അമ്മയേയും അപകീര്‍ത്തിപ്പെടുത്തുന്നത് സി.പി.എമ്മിന്റെ ഹിന്ദുവിരുദ്ധനിലപാടിന്റെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും സന്തോഷിപ്പിക്കാനാണ് അവരുടെ പ്രചരണം സി.പി.എം. ഏറ്റെടുത്തിരിക്കുന്നത്. ഐജി വിന്‍സന്‍ പോളിന്റെ നേതൃത്വത്തില്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന നിയമവിരുദ്ധപ്രവര്ത്തനങ്ങളെക്കുറിച്ച് അന്വേഷണം ഉണ്ടായപ്പോള്‍ അതിനെതിരെ പിണറായി വിജയനും മറ്റു സി.പി.എം. നേതാക്കളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നേരിട്ടെത്തിയാണ് പിണറായി വിജയന് ധ്യാനകേന്ദ്രത്തിന് പിന്തുണ നല്‍കിയത്. 974 പേര് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചുവെന്നും ധ്യാനകേന്ദ്രത്തില്‍ നിയമവിരുദ്ധമായ ചികിത്സകള്‍ നടക്കുന്നു എന്നും ഉള്ള പരാതിയെത്തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. മാതാ അമൃതാനന്ദമയി മഠം ഉള്‍പ്പെടെയുള്ള ഹിന്ദു ആശ്രമങ്ങളെയും സന്യാസിമാരേയും സംസ്ഥാനത്തൊട്ടുക്ക് വ്യാപകമായി സി.പി.എം. ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. വ്യാജ എഫ്.സി.ആര്.എ. ലൈസന്‍സ് ഉപയോഗിച്ച് (ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്) കോടിക്കണക്കിന് രൂപ വിദേശ സംഭാവന കൈപ്പറ്റി വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്യുന്ന മിഷണറി സംഘടനകളെ ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: