കോട്ടയം: വിളക്കുമാടം-ചാത്തന്‍കുളം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി 24 മുതല്‍ 15 ദിവസത്തേക്ക് നിരോധിച്ചതായി പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം പാലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പൈക ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഭരണങ്ങാനം-പൂവത്തോട് വഴിയും വാഴമറ്റം-പിണ്ണാക്കനാട് റോഡ് വഴിക്കും ഈരാറ്റുപേട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചാത്തന്‍കുളം ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഇടമറ്റം പൂവത്തോട് വഴിയും പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: