കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ മിഷന്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഗ്രാമസമൃദ്ധി-ആടുഗ്രാമം പദ്ധതി ഫെബ്രുവരി 23ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പരിയാരം വെറ്ററിനറി പോളി ക്ലിനിക്ക് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. വനം, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സബ്സിഡി വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വൈദഗ്ധ്യപരിശീലന സര്‍ട്ടിഫിക്കറ്റും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി ആടുവളര്‍ത്തല്‍ പരിശീലന സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശശികലാദേവി (പുതുപ്പള്ളി), ജോര്‍ജുകുട്ടി മാമ്മന്‍ (അയര്‍ക്കുന്നം), ഷൈലജ സോമന് (കുറിച്ചി), ജീനാ ജേക്കബ് (പനച്ചിക്കാട്), ബൈജു ചെറുകോട്ടയില്‍ (വിജയപുരം), പള്ളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സംഗീതാ ഫിലിപ്പ്, ജോര്‍ജുകുട്ടി, രജനി സന്തോഷ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍, പള്ളം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതാകുമാരി സലിമോന്‍, അഡ്വ. ജോണി ജോസഫ്, ഷൈല സജി, എ.എന്‍. മുരളീധരന് നായര്‍, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഡോ. ശാന്തമ്മ ഫിലിപ്പോസ്, വി.എ. മോഹന്‍ദാസ്, അംഗം സിജി മാത്യു, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി. വത്സലകുമാരി, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.ബി. ശിവദാസന്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സി. ശോഭാലക്ഷ്മി, അര്‍ച്ചന വിമന്‍ സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു എന്നിവര്‍ ആശംസകള്‍ നേരും.
പരിയാരം വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. കെ.എന്‍. ദിലീപ് പദ്ധതി വിശദീകരിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി രവീന്ദ്രന് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. ജോസഫ് നന്ദിയും പറയും.
കേരളത്തിന്റെ തനത് ജനുസായ മലബാറി ആടുകളുടെ സംരക്ഷണത്തിനായുള്ള പദ്ധതിയുടെ ആകെ ചെലവ് 1.34 കോടി രൂപയാണ്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ വനിതാ സംരംഭകര്‍ കുടുംബശ്രീ മിഷന്റെ സാമ്പത്തികസഹായത്തോടെ ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: