റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാറ്റിയോ റെന്‍സി അധികാരമേറ്റു. ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 39കാരനായ റെന്‍സി. പ്രധാനമന്ത്രി എന്റിക്കോ ലെറ്റ രാജിവച്ചതിനെ തുടര്‍ന്നാണ് റെന്‍സി പ്രധാനമന്ത്രിയായി അധികാരമേറ്റത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ആവശ്യമായ നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് അധികാരമേറ്റ ശേഷം റെന്‍സി പറഞ്ഞു. പുതിയ മന്ത്രിസഭയിലെ പകുതി പേരും വനിതകളാണ്. സാല്‍വിയോ ബര്‍ലുസ്കോണി 2011 നവംബറില്‍ രാജി വെച്ചതിനു ശേഷം മൂന്നാമത്തെ സര്‍ക്കാരാണ് റെന്‍സിയുടെ നേതൃത്വത്തില്‍ അധികാരമേറ്റത്. 2013ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നത്.
ഇറ്റലിയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ വലിയ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ നഷ്ടമായതോടെയാണ് പ്രധാനമന്ത്രി എന്റിക്കോ ലെറ്റയുടെ രാജിക്ക് കാരണമായത്. പ്രശ്നകലുഷിതമായ പത്ത് മാസത്തെ ഭരണത്തിന് ഒടുവിലാണ് മധ്യ വലതുപക്ഷ കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വം നല്കിയ 47കാരനായ ലെറ്റ പടിയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: