തിരുവനന്തപുരം: ആരാണ് തന്നെ ചതിച്ചതെന്നൊന്നും പറയുന്നില്ലെന്ന് സോളാര്‍ കേസില്ജയില് മോചിതയായ സരിത എസ് നായര്‍.
ബിജു രാധാകൃഷ്ണനില്‍ നിന്നും ഞാന്‍ മോചിതയായി. അമ്മയേയും മകളെയും കണ്ടിട്ട് കുറേ നാളായി. കേസുകളില്‍ ജാമ്യമെടുക്കാന്‍ ബന്ധുക്കളാണ് സഹായിച്ചത്. അല്ലാതെ മറ്റാരും സഹായിച്ചിട്ടില്ല. അടുത്ത ബന്ധുക്കള്‍ സഹായിച്ചില്ല.അകന്ന പല ബന്ധുക്കളും സഹായിച്ചിട്ടുണ്ട്. തന്നെ ജയില്‍ മോചിതയാക്കാന്‍ കോടികളുടെ ഇടപാടുകളൊന്നും നടന്നിട്ടില്ല. കുറച്ച് സാവകാശം കിട്ടിയിരുന്നെങ്കില്‍ ഈ കേസുകളൊന്നും തന്നെയുണ്ടാകുമായിരുന്നില്ല. താന്‍ ഒളിച്ചോടി പോയിരുന്നില്ല. ബിജു രാധാകൃഷ്ണന് പലരില്‍ നിന്നും കബളിപ്പിച്ചെടുത്ത പണം താന്‍ കൊടുത്തുകൊണ്ടിരുന്നതാണ്. അതിനിടെയാണ് അറസ്റ്റുണ്ടായത്. അവര്‍ വാര്‍ത്ത ലേഖകരോടു പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിനെതിരെ തെറ്റായോ ശരിയായോ പറയാനില്ല. ലൈംഗികപരമായി തനിക്കെതിരെ ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ആരെയും നോവിക്കാനും ബുദ്ധിമുട്ടിക്കാനുമില്ല. തെന്റ പുറത്തുവന്ന മൊഴി സങ്കീര്‍ണമായ വിഷയമാണ്. തന്നെ ചതിച്ചത് ആരെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഷ്ട്രീയമായി സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കുന്നില്ല, പക്ഷെ മറുപടി നല്‍കാം. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാന്‍ താല്പര്യപ്പെടുന്നില്ല. ഇപ്പോള്‍ ഞാന്‍ ഒരു പ്രതിയാണ്. കോടതിയില്‍ തെന്റ നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. 270 ദിവസത്തോളം ജയിലില്‍ കിടന്നിട്ട് താന്‍ പുറത്തിറങ്ങിയതേയുള്ളൂ. ഈ സ്വാതന്ത്ര്യം ആസ്വദിക്കട്ടെ. അതിന് ശേഷം അഭിഭാഷകനുമായി കൂടിയാലോചിച്ച് പത്രസമ്മേളനം നടത്താം. നിങ്ങളെ ഞാന്‍ കണ്ടിരിക്കും. തെന്റ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും സംസാരിക്കുമെന്നും പറഞ്ഞാണ് സരിത കാറിലേക്ക് കയറി മടങ്ങിയത്.
സോളാര്‍ പവര്‍പ്ലാന്റുകളും തമിഴ്നാട്ടില്‍ വിന്ഡ്മില് ഫാമുകളും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങളേയും വ്യക്തികളേയും കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞവര്‍ഷം സരിതയും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും അറസ്റ്റിലായത്. 2012 സെപ്തംബറില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ സജ്ജാദിന് വിന്ഡ്മില് ഫാമും സോളാര്പ്ലാന്റും നിര്‍മിച്ചു നല്‍കാമെന്ന് ധരിപ്പിച്ച് 40,50,000 രൂപ തട്ടിയെടുത്ത കേസിലാണ് സരിതയെ ആദ്യം അറസ്റ്റ്ചെയ്തത്. പിന്നീട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി 46 കേസുകള്‍ സരിതയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തു.കഴിഞ്ഞ വര്‍ഷം ജനുവരി 16 ന് തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്നാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം സരിതയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: