കൊച്ചി: ആറന്മുള വിമാനത്താവളമെന്ന വി.എസ്. അച്യുതാനന്ദന്റെ ശിശുവിനെ വളര്‍ത്തി പരിപാലിക്കേണ്ട ജോലി യുഡിഎഫ് ഏറ്റെടുക്കരുതെന്ന് ആര്. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന വി.എം. സുധീരന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന സുധീരന്റെ അഭിപ്രായം സ്വാഗതാര്‍ഹമാണ്.
നിലവിലുള്ള ലോക്സഭാ സീറ്റ് വിഭജനത്തില്‍ യു.ഡി.എഫ്. ഇക്കുറി മാറ്റംവരുത്തിയാല്‍ കേരള കോണ്‍ഗ്രസ് (ബി) ക്കും സീറ്റ് ആവശ്യപ്പെടുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
നിലവിലുള്ള സീറ്റ് വിഭജനത്തില്‍ മാറ്റംവരുന്നില്ലെങ്കില് തങ്ങളും അവകാശവാദം ഉന്നയിക്കില്ല. നാല് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പില്‍ മതാധ്യക്ഷരുടെ പിന്തുണ വാങ്ങിയാല്‍ അവര്‍ പറയുന്നതും കുറെ ശ്രദ്ധിക്കണം. മെത്രാന്മാരെ ചീത്ത പറയുന്നയാളുകളെ സ്ഥാനാര്‍ഥിയാക്കരുത്. നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ജയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: