ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപദ്മനാഭന്റെ 44-മത് ചരമവാര്‍ഷികം 25ന് ഭക്തിനിര്‍ഭരമായി ചടങ്ങുകളോടെ സംസ്ഥാന വ്യാപകമായി ആചരിക്കും. അന്നേദിവസം രാവിലെ മുതല്‍ പെരുന്ന മന്നം സമാധി മണ്ഡപത്തില്‍ ഭക്തിഗാനാലാപുവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ത്ഥനയും നടക്കും. രാവിലെ 6മുതല്‍ സമുദായാചാര്യന്‍ ഇഹലോകവാസം വെടിഞ്ഞ 11.45വരെ നിലവിളക്കു കൊളുത്തി പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് രൂപം നല്കിയ വേളയില്‍ സമുദായാചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചൊല്ലിക്കൊടുക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: