ആറന്മുള : ആറന്മുളയില് നടക്കുന്നത് പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന കച്ചവടതാല്പര്യത്തിന്റെ ഭീകരതയെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ പതിനൊന്നാം ദിവസം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പ്രകാശ് ബാബു.
ആറന്മുളയില് നടക്കുന്നത് ധര്‍മ്മസമരമാണ്. ലോകജനശ്രദ്ധ ആകര്‍ഷിച്ച ഒരു പ്രദേശത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുവാനുള്ള ധര്‍മ്മസമരം.കെജിഎസ് എന്നതിലെ കെ ഉം. എസും ഉം ആരെന്ന് ആര്‍ക്കുമറിയില്ല. അതിന്റെ പിന്നില്‍ ആരെന്നു അറിയണമെങ്കില്‍ മുഖ്യമന്ത്രി തന്നെ മനസ്സു തുറക്കണം. ഭൂമി കവര്‍ന്നെടുത്തത് വളരെ ആസുത്രിതമായാണ്. വെള്ളം ഇന്ന് കിട്ടാക്കനിയാണ് അത് സംരക്ഷിക്കുന്നതിനു പകരം കേരളം മുഴുവന്‍ മണ്ണിട്ടു മൂടുവാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആറന്മുളയില് നടത്തിയ നിയമ നിഷേധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവരുടെയും പേരില്‍ നടപടി എടുക്കണമെന്ന് പ്രകാശ് ബാബു ആവശ്യപ്പെട്ടു.
എഴുമറ്റൂര്‍ പരമഭട്ടാര തീര്‍ത്ഥപാദാശ്രമത്തിലെ മഠാധിപതി കൃഷ്ണാനന്ദതീര്ത്ഥപാദര് സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരത്തിനു ശേഷം ഇതുപോലെയൊരു യോജിപ്പ് ആറന്മുളയില് മാത്രമാണ് കാണുന്നത്. ആറന്മുളയില് സത്യമുണ്ട്. അതുകൊണ്ടാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി എല്ലാവരും യോജിക്കുന്നതെന്ന് സ്വാമി കൃഷ്ണാനന്ദതീര്ത്ഥപാദര് അഭിപ്രായപ്പെട്ടു.
ഭാരതം അതിന്റെ തനതായ സംസ്കാരത്തോടുകൂടി വളരുകയാണ് വേണ്ടതെന്നും അമേരിക്കയോ ചൈനയോ ആവാന്‍ ശ്രമിക്കരുതെന്നും സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് അഭിപ്രായപ്പെട്ടു.
വിമാനത്താവളത്തിനെതിരായ സമരത്തില്‍ സജീവമായിരുന്ന കര്‍ഷകതൊഴിലാളി ഇടയാറന്മുള തൈയ്യില്‍ വീട്ടില്‍ കെ.റ്റി. തങ്കന്റെ നിര്യാണത്തില്‍ സമരഭടന്മാര് അനുശോചിച്ചു. കുമ്മനം രാജശേഖരന് അനുശോചന പ്രമേയം അവതരിപ്പിച്ചു.
എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹഭടന്മാര്ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി. നൂറനാട് പഞ്ചായത്തില്‍ നിന്നുള്ള സമരസമിതി അംഗങ്ങള്‍ സമരത്തില്‍ പങ്കെടുത്തു.
പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന് സ്വാഗതം പറഞ്ഞു.എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ.രാജന്, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ആര്.ജയന്, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി.രതീഷ്കുമാര്‍, മാധ്യമപ്രവര്ത്തകന് രാജു കടകരപള്ളി, എം.അയ്യപ്പന്‍കുട്ടി ,മഹിള സമാജം ജില്ലാ കമ്മറ്റി അംഗം വിജയമ്മ ഭാസ്കരന്, കെ.കെ. ശിവാനന്ദന്, പ്രകാശ് ഡി കുറുപ്പ്, അഡ്വ. കെ.കെ.അനൂപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: