തിരുവനന്തപുരം: പോലീസ് സേനയില്‍ വീണ്ടും അഴിച്ചുപണി. നേരത്തേ നടത്തിയ സ്ഥലം മാറ്റങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ അത്യപ്തി പരിഹരിക്കാന്‍ ശ്രമിച്ചാണ് പുതിയ ഉത്തരവ്. മാവോയിസ്റ്റ് വേട്ടക്കായുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയും ആന്റി നക്സല്‍ ഫോഴ്സ് വിപുലീകരിച്ചും ഉത്തരവായി. ഇതിനായി ഐ.ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി അംഗങ്ങളെ നിശ്ചയിച്ചു. ഇതിനായി കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിക്കാനും തീരുമാനിച്ചു.
കണ്ണൂര്‍ റേഞ്ച് ഐ.ജി സുരേഷ്രാജ് പുരോഹിതാണ് ആന്റി നക്സല്‍ ഫോഴ്സിന്റെ കമാന്റന്റ് ആന്റി നക്സല്‍ തീവ്രവാദ സ്ക്വാഡിന്റെ ഓപ്പറേഷന് ഹെഡായി വയനാട് എസ്.പി. പുട്ട വിമലാദിത്യ തുടരും.കണ്ണൂര്‍ എസ്.പി. സ്ഥാനത്ത് നിന്നും മാറ്റി പോലീസ് ആസ്ഥാനത്ത് എസ്.പിയായി നിയമിക്കപ്പെട്ട എ. ശ്രീനിവാസിന്റെ നിയമനം വീണ്ടും മാറ്റി അദ്ദേഹത്തെ കെ.എ.പി നാലാം ബറ്റാലിയന് കമാന്റന്റാക്കി മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ക്വാഡിന് ശക്തിപകരുന്നതിനുള്ള നോഡല്‍ ഓഫീസറായി അധികചുമതലയും നല്കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഐ.ജിയായി നിയോഗിക്കപ്പെട്ട മഞ്ജുനാഥ് സര്‍ക്കാറുമായും പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ആന്റി നക്സല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഓഫീസറായും പ്രവര്‍ത്തിക്കും. കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പോലീസ് മേധാവികള്‍ ആന്റി നക്സല്‍ ടാസ്ക് ഫോഴ്സിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. മാവോയിസ്റ്റ് വേട്ടക്കായി 35 വയസിന് താഴെ പ്രായമുള്ള ആംഡ് പോലീസ് ബറ്റാലിയെന്റ മൂന്ന് കമ്പനികളെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 16 നാലുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തി.സായുധ പോലീസിന് പുറമെ ലോക്കല്‍ പോലീസിെന്റ സേവനവും വടക്കന്‍ ജില്ലകളിലെ മാവോയിസ്റ്റ് വേട്ടക്കായി പ്രയോജനപ്പെടുത്തും.
കേരളാ ബുക്ക്സ് ആനൃ പബ്ലിക്കേഷന്‍സ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറായിരുന്ന ബി.എസ്. മുഹമ്മദ് യാസിനെ തീരദേശ പോലീസ് എ.ഡി.ജി.പിയായി് മാറ്റി നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയന് ഡി.ഐ.ജിയായി നേരത്തെ നിയമിതനായ തിരുവനന്തപുരം സിറ്റി പോലീസ് മുന്‍ കമീഷണര്‍ പി. വിജയനെ ഇന്റലിജന്‍സില്‍ ഡി.ഐ.ജിയായി മാറ്റി നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയന്, സ്റ്റുഡനൃ പോലീസ് കേഡറ്റ്സ് നോഡല്‍ ഓഫീസര്‍ ചുമതലകളും അദ്ദേഹം വഹിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ ആരോപണവിധേയനായി പോസ്റ്റിംഗ് നല്‍കാതിരുന്ന ഐ.ജി ടി.ജെ. ജോസിനെ ്രെകെംബ്രാഞ്ചില് ഹോമിസൈഡ് ആനൃ ഹര്ട്ടിംഗില് ഐ.ജിയായി നിയമിച്ചു.
പോലീസ് ആസ്ഥാനത്ത് എസ്.പിയായിരുന്ന ഷെയ്ഖ് അന്‍വറുദ്ദീന്‍ സാഹിബിനെ മാറ്റിയ ഉത്തരവും റദ്ദാക്കി. അദ്ദേഹം ആസ്ഥാനത്ത് തുടരും. കെ.എ.പി രണ്ട് കമാന്റന്ായിരുന്ന രാജ്പാല് മീണയാണ് പുതിയ തിരുവനന്തപുരം റൂറല്‍ എസ്.പി. തിരുവനന്തപുരം റൂറല്‍ എസ്.പിയായിരുന്ന എ.ജെ. തോമസ്കുട്ടിയുടെ നിയമനം സംബന്ധിച്ച പുതിയ ഉത്തരവ് പിന്നീട് പ്രസിദ്ധീകരിക്കും. എസ്.എ.പി കമാന്റന്റായി നിയമിതനായ ധീരജ്കുമാര്‍ ഗുപ്തയെ ആ സ്ഥാനത്ത് നിന്നും വീണ്ടും മാറ്റി പോലീസ് അക്കാദമി അസി. ഡയറക്ടറായി നിയമിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസറായിരുന്ന എന്‍. വിജയകുമാറിനെ പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ച ഉത്തരവ് റദ്ദാക്കി. ഗോപാലകൃഷ്ണന് പി.ടി.സി പ്രിന്‍സിപ്പലായി തുടരും. വിജിലന്‍സില്‍ രണ്ട് എ.ഡി.ജി.പിമാരെ നിയമിച്ചിട്ടുണ്ടെങ്കിലും സീനിയറായ പി.വിജയാനന്ദിനാകും വിജലന്‍സിന്റെ ചുമതല. എസ്. ആനന്തകൃഷ്ണന് വിജിലന്‍സ് 2ന്റെ ചുമതല നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: