യുഗസന്ധികളില്‍ ലോകത്തില്‍ ധര്‍മം മറഞ്ഞ് അധര്‍മം പെരുകുന്നു. അധര്‍മത്തിന്റെ ചലനങ്ങള്‍ തീക്ഷ്ണമാകുമ്പോള്‍ ധര്‍മാധര്‍മങ്ങളെ സമനിലയില്‍ കണ്ടുവരാന്‍ കാലത്തിന്റെ സാന്നിധ്യം ലോകത്ത് പ്രകടമാകുന്നു. ശ്രീരാമചന്ദ്രന്, ശ്രീകൃഷ്ണന്, ശ്രീബുദ്ധന് തുടങ്ങിയ ദിവ്യ ജന്മങ്ങള് ലോകത്ത് ആവിര്‍ഭവിച്ചത് ധര്‍മാധര്‍മങ്ങളെ സമനിലയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ്. അതിന്റെ പുറകില്‍ കാലത്തിന്റെ ഇച്ഛയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അത്തരം ദിവ്യജന്മങ്ങള് ഭൂമിയില്‍ ആവിര്‍ഭവിച്ച് ധര്മസാന്നിധ്യത്തെ ഭൂമിയില്‍ പുനഃരുദ്ധരിക്കുന്നു. അവരുടെ സമ്പര്‍ക്കത്തില്‍ വരുന്ന ജീവന്മാരിലേക്ക് ആ ധര്മസാന്നിധ്യത്തെ അവര്‍ പകര്‍ന്നു നല്കുന്നു. അപ്രകാരം ധര്‍മത്തിന്റെ ചലനങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് വരികയും ഭൂമിയില്‍ ധര്‍മാധര്‍മങ്ങള്‍ സമനില പ്രാപിക്കുകയും ചെയ്യുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: