ഒരുവന് തന്റെ തന്നെ യജമാനനാകുന്നത് നിന്നുപോകുകയും അജ്ഞേയമായതിന്റെ ഒരുപകരണം മാത്രമായിത്തീരുകയും ചെയ്യുന്നു. അല്ലെങ്കില്‍, തന്റെ തന്നെ യജമാനനായിരിക്കുന്നത് എന്തു വിഡ്ഢിത്തമാണ്. എന്തുകൊണ്ടെന്നാല്‍ അങ്ങനെയാകാന്‍ ആരും തന്നെ ഉണ്ടായിരിക്കുന്നില്ല. തിരയാതിരിക്കുക, നിങ്ങളതില്‍ നിരന്തരമായി വിശ്വസിച്ചുകൊണ്ടിരിക്കും. തിരഞ്ഞുകൊണ്ടിരിക്കുക, കണ്ടെത്താനായി അതെങ്ങുമില്ലതന്നെ. അഹം നിലനില്‍ക്കുന്നത് അജ്ഞതയില്‍ മാത്രമാണ്. അത് അജ്ഞതയാണ്. അറിയുന്നതില്‍ അഹന്തയില്ല, എന്തെന്നാല്‍ ‘അറിയുന്നവന്’ ഉണ്ടായിരിക്കുന്നില്ല.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: