വൃഥാ ഭാഷണം ഊര്‍ജത്തെ മുഴുവന്‍ ചോര്‍ത്തിക്കളയുന്നു. നാവു തന്നിരിക്കുന്നത് രണ്ടാവശ്യങ്ങള്ക്കുവേണ്ടി. ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം, ആസ്വദിക്കാനും രുചിക്കാനുമായും നിരന്തരം ഈശ്വരനാമം ജപിക്കാനും. പക്ഷേ ഇന്ന്, നാവ് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താനും വേദനിപ്പിക്കാനുമാണ് ഉപയോഗപ്പെടുത്തുന്നത്. മോശമായ, വ്യര്ഥഭാഷണങ്ങള്ക്കും വാദ-വിവാദങ്ങള്‍ക്കും ദോഷാരോപണങ്ങള്ക്കും അസത്യഭാഷണത്തിനും അര്ഥഹീനമായ സംഭാഷണങ്ങള്‍ക്കും നാവ് ദുരുപയോഗിക്കപ്പെടുന്നു. എന്തിന്, ഈശ്വരനെപ്പോ ലും വിമര്‍ശിക്കാന്‍ നാവ് ഉപയോഗിക്കുന്നു. നീ, നിന്റെ ആത്മാവിനെ എന്തിനിങ്ങനെ അപമാനിക്കുന്നു? നിശബ്ദത പാലിക്കൂ. നിശബ്ദതയ്ക്കുതന്നെ അതിന്റേതായ ഒരു ഭാഷയുണ്ടെന്ന് നീ മനസ്സിലാക്കും.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: