പറവൂര്‍: ചാത്തനാട്-കടമക്കുടി പുഴ അടച്ചുകെട്ടി ബണ്ട് നിര്‍മ്മിച്ചിരിക്കുന്നത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാകുന്നു. എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ തുടങ്ങിയ പടിഞ്ഞാറന്‍ മേഖലയിലെയും പറവര്‍, ഏഴിക്കര, കെടാമംഗലം, ചാത്തനാട്, വരാപ്പുഴ, കടമക്കുടി, കോട്ടുവള്ളി തുടങ്ങിയ പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ തൊഴിലിടമാണ് ബണ്ട് നിര്‍മ്മാണം മൂലം ഇല്ലാതായിരിക്കുന്നത്.
പാലം നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഇരുപത് വര്‍ഷമെങ്കിലും വേണ്ടിവരും.
പാലങ്ങളുടെയെല്ലാം കാലുകള്‍ പുഴ അടച്ചുകെട്ടാതെ റിങ്ങ് താഴ്ത്തിയാണ് വാര്‍ത്തിരിക്കുന്നത്. ഇത്രയും വലിയ പുഴ അടച്ചുകെട്ടുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുമാണ് പാലംപണി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ആലപ്പുഴയിലെ തണ്ണീര്‍മുക്കം, ചേപ്പനം-പനങ്ങാട് ബണ്ടുകള്‍ക്ക് പുറമെ ഇപ്പോള്‍ ചാത്തനാട്-കടമക്കുടി പുഴയിലും ബണ്ട് നിര്‍മ്മിക്കുന്നതോടെ നാരന്‍ ചെമ്മീനിന്റെ വിളവെടുപ്പുകേന്ദ്രങ്ങള് പൂര്‍ണ്ണമായും ഇല്ലാതാകും.
40 വര്‍ഷമായി ഊന്നിവല, ചീനവല, ഒഴുക്കുവല തുടങ്ങിയ മത്സ്യബന്ധനമേഖലയില്‍ നിയമസംരക്ഷണം നല്‍കാതെ മത്സ്യത്തൊഴിലാളികളെ ക്രിമിനലുകളാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി എറണാകുളം കായലില്‍ ഉപജീവനത്തിനായി പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളെ നിയമത്തിന്റെ പേരില്‍ അതിനിഷ്ഠൂരമായി സര്‍ക്കാര്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: