ഭൂമി മറ്റു വസ്തുക്കളെ തന്നിലേക്ക് ആകര്‍ഷിക്കുന്നതുപോലെ വീട്ടുകാര്‍ നമ്മുടെ മനസ്സിനെ വളരെവേഗം വലിച്ചെടുക്കും. അതാണ് രക്തബന്ധത്തിന്റെ പ്രത്യേകത. ഒരു സാധകന് എല്ലാവരെയും സമഭാവത്തില്‍ കാണാന്‍ കഴിയണം. എല്ലാറ്റിനോടുമുള്ള ബന്ധം വിട്ടാലേ നമ്മുടെ സ്വരൂപത്തെ നമുക്കറിയാന്‍ കഴിയൂ. എന്റെ അച്ഛന്, എന്റെ അമ്മ, എന്റെ സഹോദരന് എന്നെല്ലാമുള്ള മമതാബന്ധം നമ്മളില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. അതിനെ മാറ്റാതെ നമുക്ക് വിശാലത വരില്ല. നമ്മള് ചെയ്യുന്ന സാധനയ്ക്ക്, വേണ്ട ഫലവും കിട്ടില്ല. വള്ളം കെട്ടിയിട്ട് തുഴയുന്നതുപോലെയാണത്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: