കൊച്ചി: റബര്‍ വിലയിടിവിന് കാരണമായ റബര്‍ ഇറക്കുമതി നിരോധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് ഷീല തോമസ് പറഞ്ഞു. ആഗോള വ്യാപാരകരാറാണ് ഇതിന്റെ കാരണം. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന റബറിന് കൂടുതല്‍ ചുങ്കം ഏര്‍പ്പെടുത്തി നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. റബ്ബറിന് വില കൂടിവരുന്നതായും അവര്‍ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യവും വിപണിയില്‍നിന്നുള്ള ചൈനയുടെ മാറിനില്‍പ്പും ആഗോളതലത്തില്‍ റബറിന് വിലയിടിയുവാന്‍ കാരണമായിട്ടുണ്ട്. ഈ വര്‍ഷം രണ്ട് ലക്ഷത്തി എഴുപത്തിരണ്ടായിരം ടബര് റബറാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. കേരളത്തിലെ റബര്‍ ഉല്പാദനത്തിന്റെ 65 ശതമാനം ഉപയോഗിക്കുന്നത് ടയര്‍ കമ്പനികളാണെന്നും ഷീല തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: