ദുബായ്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് ടെസ്റ്റ് റാങ്കിംഗിലും മുന്നേറ്റം.
കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് കണ്ടെത്തിയ കോഹ്ലി രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഒന്‍പതാം സ്ഥാനത്താണ്. എന്നാല്‍ പര്യടനത്തിലുടനീളം മോശം പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാര ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴാമതാണ്.
ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നിരയില്‍ നിന്ന് സ്പിന്നല്‍ ആര്.അശ്വിനാണ് മുന്‍ പന്തിയില്‍. രണ്ടു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയ അശ്വിന് 10-ാം സ്ഥാനത്താണ്.
പ്രഗ്യാന്‍ ഓജ 12-ാം സ്ഥാനത്തുണ്ട്. ഇന്ത്യയ്ക്കെതിരേ ഡബിള്‍ സെഞ്ചുറിയും ട്രിപ്പിള്‍ സെഞ്ചുറിയും നേടിയ കിവീസ് നായകന് ബ്രണ്ടന്‍ മക്കല്ലം 12 സ്ഥാനങ്ങള്‍ കുതിച്ചുകയറി 12-ാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: