കിവ്: ഉക്രെയിന് തലസ്ഥാനമായ കീവില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 25 പേര് കൊല്ലപ്പെട്ടു.
പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു.
ഇതോടെ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും 14 പേര് മരിക്കുകയുമായിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഉക്രെയ്നില് പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ചിന്റെ രാജിയടക്കം തങ്ങള്‍ മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. ഭരണഘടനാ പരിഷ്കരണം സംബന്ധിച്ച സുപ്രധാന ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് സംഘര്‍ഷമുണ്ടായത്.
യാന്‍കോവിച്ചിന്റെ പാര്‍ട്ടി ഓഫീസിനു നേരെയും ആക്രമണം നടന്നു.റഷ്യയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം ആരംഭിച്ചത്.
യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഒപ്പിടുന്നതില്‍ നിന്നും പിന്മാറി റഷ്യയുമായി കരാര്‍ ഒപ്പിട്ട ഉക്രെയ്ന് പ്രസിഡന്റിന്റെ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: