സിയോള്‍: ദക്ഷിണ കൊറിയയില്‍ കെട്ടിടം തകര്‍ന്ന് 10 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ദക്ഷിണ കൊറിയയിലെ മൗന ഓഷ്യന്‍ റിസോര്‍ട്ടിലെ ഓഡിറ്റോറിയം തകര്‍ന്നു വീണാണ് അപകടമുണ്ടായത്.
കോളേജ് കുട്ടികളുടെ ഒരു പരിപാടിക്കിടെയാണ് സംഭവം. അപകട സമയത്ത് 560ഓളം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിലുണ്ടായിരുന്നു.
ബുസാനിലെ ഒരു വിദേശ ഭാഷ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒമ്പതു പേരും വിദ്യാര്‍ത്ഥികളാണ്. കനത്ത മഞ്ഞു വീഴ്ചയാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: