ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്ക് സമാനമായ ബജറ്റ് ധനമന്ത്രി പി.ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചു.
രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തികാവസ്ഥ മറച്ചുപിടിച്ചും വോട്ടുലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയും ചില നികുതികള്‍ കുറച്ചുമുളള ബജറ്റ് രാഷ്ട്രീയ പ്രസംഗത്തിനു തുല്യമായി. രാജ്യത്തിെന്റ വളര്‍ച്ചയ്ക്ക് ഉതകുന്ന പദ്ധതികളോ ആശയങ്ങളോ ഒന്നുമില്ലാത്ത, ഇടക്കാല ബജറ്റില്‍ പക്ഷെ പല വിഭാഗങ്ങള്‍ക്കും കോടികള്‍ വാരിക്കോരി നല്‍കിയിട്ടുണ്ട്. ഉല്‍പ്പാദന നിര്‍മ്മാണ രംഗത്ത് വന്‍ തകര്‍ച്ചയാണ് രാജ്യം നേരിടുന്നതെന്നും ബജറ്റില്‍ വ്യക്തമായി പറയുന്നു.
വിരമിച്ച സൈനികരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ഒരു റാങ്ക് ഒരു പെന്ഷന് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എക്സൈസ് തീരുവയിലെ ഇളവുവഴി വാഹന,ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില കുറച്ചിട്ടുണ്ട്. രാജ്യത്തിെന്റ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. പദ്ധതികള്‍ക്കുള്ള ചെലവുകള്‍ വെട്ടിക്കുറച്ച് ധനക്കമ്മി കുറയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സാമ്പത്തികരംഗത്തിന്റെ ശോചനീയാവസ്ഥയാണ് പുറത്തു കാട്ടുന്നത്.കറണ്ട് അക്കൗണ്ട് കമ്മി 45 ബില്യണ്‍ ഡോളറാണ്.
വിവിധ സബ്സിഡികള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്ന 2.46 ലക്ഷം കോടി രൂപയില്‍ നിന്നും വേര്‍പെടുത്തി ഇന്ധന സബ്സിഡിയായ 35,000 കോടി രൂപ പ്രത്യേകമാക്കി മുന്‍ വര്‍ഷത്തിലും ധനക്കമ്മി കുറച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമായി വരുമാനക്കമ്മി 3.3 ശതമാനമായി . പ്രത്യക്ഷ നികുതി മേഖലയെ സ്പര്ശിക്കാതിരുന്നതോടെ ഒരു കോടി രൂപയിലധികം വാര്‍ഷിക വരുമാനമുള്ള അതിസമ്പന്നര്ക്കേര്പ്പെടുത്തിയിരുന്ന നികുതി തുടരും.
ഉല്‍പ്പാദന , നിര്‍മ്മാണ രംഗത്തും തകര്‍ച്ചയാണെന്നു സമ്മതിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റവതരിപ്പിച്ചത്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ വളര്‍ച്ച ഉണ്ടായതുകൊണ്ട് ഭക്ഷധാന്യ ഉത്പാദനം നടപ്പു വര്‍ഷം 263 മില്യണ്‍ ടണ്ണിലെത്തി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള കേന്ദ്ര സഹായത്തില്‍ 17,215 കോടി രൂപയുടെ കുറവാണ് ബജറ്റിലുള്ളത്.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 4.8-4.9 ശതമാനമെന്ന് ബജറ്റ് പറയുന്നു. കാര്‍ഷിക വളര്‍ച്ച 4.6 ശതമാനമാണ്. കാര്‍ഷികേതര വളര്‍ച്ചയില്‍ മരവിപ്പുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 4.9 ശതമാനം വളര്‍ച്ചാ നിരക്കു മാത്രമേ രാജ്യത്തുണ്ടാകൂ എന്നും ധനമന്ത്രി പറഞ്ഞു. 5,55,322 കോടി രൂപ പദ്ധതിച്ചെലവുകള്‍ക്കും 12,07,892 കോടി രൂപ പദ്ധതിയേതര ചെലവുകള്‍ക്കും കണക്കാക്കിയിട്ടുണ്ട്.
പ്രധാന പ്രഖ്യാപനങ്ങള്‍
സൈന്യത്തില്‍ ഒരു റാങ്കിന് ഒരു പെന്ഷന്
നിര്‍ഭയക്ക് ആയിരം കോടി
ആദായ നികുതി പരിധി കൂട്ടിയില്ല
67ഇന്ത്യാക്കാര്‍ക്ക് സ്വിസ്
ബാങ്കുകളില്‍ അക്കൗണ്ട്
വിദ്യാഭ്യാസ വായ്പയ്ക്ക് മോറട്ടോറിയം
നിര്‍മ്മാണ രംഗത്ത് തളര്‍ച്ച
ഉല്പാദന രംഗത്ത് ഇടിവ്
ഏഴ് ആണവനിലയങ്ങള്‍
ന്യൂനപക്ഷക്ഷേമത്തിന് 3711 കോടി
വില കുറയും
ഇന്ത്യന്‍ നിര്‍മ്മിത മൊബെയില്‍ ഫോണുകള്‍ ചെറുകാറുകള്‍, മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടറുകള്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ടി.വി കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന യന്ത്രസാമഗ്രികള്‍ ഭക്ഷ്യ എണ്ണ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍(എസ്യുവി). ഇടത്തരം വാഹനങ്ങള്‍
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: