കൊച്ചി: പടിഞ്ഞാറന്‍ ഒറീസയുടെ ഗ്രാമീണനത്തരൂപമായ സാമ്പല്‍ പൂരിയും ഒറീസയുടെ പൈതൃക കലാരൂപമായ ഗോട്ടിപ്വ നൃത്തവും കൊച്ചിയില്‍ ഇതാദ്യമായി കാണികള്‍ക്കു മുമ്പില്‍ എത്തുന്നു. ഈമാസം 24 മുതല്‍ 27 വരെ കൊച്ചിയില്‍ അരങ്ങേറുന്ന രാജ്യാന്തര നാടന്‍ കലാമേളയുടെ ഭാഗമായാണ് ഇതുള്‍പ്പടെയുള്ള നിരവധി ഉത്തരേന്ത്യന്‍ നൃത്തരൂപങ്ങള്‍ കൊച്ചിയില്‍ എത്തുന്നത്. വിദേശത്തുനിന്നടക്കം അഞ്ഞൂറോളം കലാകാരന്മാരാണ് കൊച്ചിയില്‍ നാടന്‍കലകളുടെ നടനവിസ്മയം തീര്‍ക്കാന്‍ എത്തുന്നത്. നാടന്‍കല മേളയുടെ പ്രചരണാര്‍ഥമുള്ള റോഡ് ഷോയ്ക്ക് ഇന്ന് ജില്ലയില്‍ തുടക്കം കുറിക്കും.
പടിഞ്ഞാറന്‍ ഒറീസയുടെ ഗ്രാമീണ നൃത്ത രൂപമായ സാമ്പല്‍ പൂരി നൃത്തം സംഘരൂപേണയാണ് അവതരിപ്പിക്കുന്നത്. കൊശാല് ദേശവാസികളായ ആദിവാസി ഗോത്ര സമൂഹമാങ്ങളാണ് ഈ കലാരൂപത്തെ അരങ്ങിലെത്തിക്കുന്നത്. സ്ത്രീയും പുരുഷനും തങ്ങളുടെ സൗന്ദര്യ രസ ഭാവങ്ങളിലൂടെ കലയെ അവര്ണ്ണനീയമാക്കുന്നു.വിവാഹം, ഉത്സവം, വിളവെടുപ്പ് തുടങ്ങീ ആഘോഷ വേളകളില്‍ തങ്ങളുടെ ദുഖവും സന്തോഷവും എല്ലാം നൃത്തത്തിലൂടെ അവര്‍ പ്രകടമാക്കുന്ന മാധ്യമമായി അവരീ കലാരൂപത്തെ ഉപയോഗിക്കുന്നു. കാലോചിതമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും സാമ്പല്പൂരി നൃത്തം ഒറീസയുടെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന കലാ രൂപമായി മാറിയിരിക്കുന്നു.
ഒറീസയുടെ പൈതൃകത്തെ വിളിച്ചോതുന്ന നൃത്ത രൂപമാണ് ഗോട്ടിപ്വ. പെണ് വേഷം കെട്ടിയ യുവാക്കളാണ് ഈ നൃത്ത രൂപത്തെ അവതരിപ്പിക്കുന്നത്. സംഘമായി ചേര്‍ന്ന് രാധാകൃഷ്ണ പ്രണയതീവ്രതയെ കലാകാരന്മാര് രംഗത്തെത്തിക്കുന്നു. വളരെ ചെറുപ്പം മുതല്ക്കേ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്നവരാണ് കലാകാരന്മാര്. കഞ്ചോല എന്ന പേരില്‍ ് അറിയപ്പെടുന്ന വര്‍ണ്ണാഭമായ വസ്ത്രാലങ്കാരം ഈ നൃത്ത രൂപത്തിന്റെ പ്രത്യേകതയാണ്. ഒറീസയിലെ ദേവദാസി സമ്പ്രദായവും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ശില്പങ്ങളും കലയുടെ ആവിഷ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒഡീസിനൃത്ത രൂപത്തോട് ഏറെ സാദൃശ്യമുള്ള നൃത്തരൂപത്തിന്റെ മറ്റൊരു പ്രത്യേകത നര്‍ത്തകര്‍ തന്നെ പാടി അഭിനയിക്കുന്നു എന്നതാണ്.
ദൃശ്യഭംഗിയും നൃത്തചുവടുകളുടെ ചടുലതയുമാണ് ബിഹുനൃത്തത്തെ മറ്റു നാ ടന്‍ കലാരൂപങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പ്രാധാന്യമുള്ള നൃത്ത രൂപത്തില്‍ പുരുഷന്മാരും ഗായകരും മുന്നേ നിശ്ചയിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ അണിനിരക്കും. ഇതിനുശേഷം സ്ത്രീകള്‍ പുരുഷന്മാര്ക്കിടയിലേക്ക് കടന്നുവന്ന് വിവിധ ചുവടുകളിലൂടെ നൃത്തത്തിന് ദൃശ്യ മനോഹാരിത നല്കുന്നു. ബിഹു നൃത്തരൂപത്തിന് പൂര്‍ണ്ണത നല്‍കുന്നത് വിവിധ താളക്രമങ്ങളില്‍ വായിച്ചുവരുന്ന സ്യൂസ് എന്നറിയപ്പെടുന്ന ഡോലുകളാണ്.. ബിഹു ഗീതത്തിനൊപ്പം താല്, ഗൊഗോണ, ടോക്ക, സുതുലി, ബാംബു ഫ്ലൂട്ട് തുടങ്ങിയവയാണ് നൃത്തത്തിന് അകമ്പടിയാകുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനും കര്‍ഷകര്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ നിത്യജീവിതവും ആസ്പദമാക്കിയാണ് കലാരൂപം അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: