കോട്ടയം: അക്ഷരനഗരിയില്‍ ആറുദിനങ്ങളായി നടന്നുവന്ന നാടകോത്സവത്തിന് സമാപനമായി. വൈവിധ്യങ്ങളുടെ അരങ്ങായിരുന്നു 13 -ാമത് ദേശീയ നാടകോത്സവമായ ‘നാട്യഹേമന്തം’. ഭാഷയും ദേശവും സംസ്കാരവും ഒന്നും യഥാര്ഥകലയെ മനസിലാക്കുന്നതിനും കലയ്ക്കും ആസ്വാദനത്തിനും തടസമല്ലെന്ന് ഈ മേള തെളിയിച്ചു. ഒപ്പം വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലിനും മേള വഴി തെളിച്ചു. പ്രായഭേദമന്യേ വേദികളിലേക്ക് ആസ്വാദകരുടെ പ്രവാഹമായിരുന്നു. നാടകസംസ്കാരത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപകാലത്തെ അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചു പിടിക്കുകയായിരുന്നു. നാടകോത്സവത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ സ്വീകരിച്ചത് അന്യഭാഷ നാടകങ്ങള്‍ തന്നെയായിരുന്നു . അഞ്ചു മലയാളഭാഷാ നാടകങ്ങളും നാടകോത്സവ വേദിയിലെത്തി. ഡി .സി ബുക്സ് ഓഡിറ്റോറിയത്തില്‍ നടന്ന മുഖാമുഖം പരിപാടികള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തനതു നാടകസങ്കല്പ്പങ്ങള്ക്കപ്പുറത്ത് പുതിയ സങ്കേതങ്ങള്‍ തുറന്നുവച്ചു.
പതിനൊന്ന് നാടകങ്ങള്‍ ഭാഷാ ഭേദമന്യേ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. അഞ്ചു മലയാള ഭാഷാ നാടകത്തിനൊപ്പം ബംഗാളി,അസാമീസ്,മറാത്തി,ഹിന്ദി,കന്നട എന്നീ ഭാഷകളും , ഒരു മൂകനാടകവും വേദിയിലെത്തി. ഗുണകര്‍ ദേവ് ഗോസ്വാമി, മനീഷ് മിത്ര, രവീന്ദ്ര പഞ്ചല്‍, നിപുന്‍ ധര്‍മാധികാരി, ഭൂമികേശ്വര്‍ സിംഗ്, ബസവലിംഗയ്യ തുടങ്ങി പ്രഗത്ഭരും പ്രശസ്തരുമായ അന്യഭാഷാ സംവിധായകരുടെ നാടകങ്ങള്‍ക്ക് വന്‍ പ്രാതിനിത്യമായിരുന്നു സദസില്‍. ഓരോ നാടകവും അവരവരുടെ നാടുകളുടെ പൈതൃകവും അഭിനയകലയുടെ തീക്ഷ്ണതയും കൊണ്ട് ഭംഗിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: