കോട്ടയം: കോട്ടയം നഗരസഭാ ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്ന് രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 987381216 രൂപ വരവും 631833375 രൂപ ചെലവും 265547841 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2013 -14ലേക്കുള്ള പുതുക്കിയ ബജറ്റും, 1293700679 രൂപ വരവും 1039920395 രൂപ ചെലവും 253780284 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന 2014 -15ലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുമാണ് കൗണ്‍സിലിന്റെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി ഇന്ന് സമര്‍പ്പിക്കുന്നത്. 21ന് രാവിലെ 11ന് ബജറ്റിന്മേലുള്ള ചര്‍ച്ച കൗണ്‍സില്‍ ഹാളില്‍ നടക്കും.
ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2014-15 സാമ്പത്തികവര്‍ഷത്തെ ബജറ്റ് 20ന് അവതരിപ്പിക്കും. രാവിലെ 11നു ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് ബജറ്റ് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: