കറുകച്ചാല്‍: തോട്ടയ്ക്കാട് ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് 19 നു കൊടിയേറും. 28 ന് ആറാട്ടോടെ സമാപിക്കും. 19 നു വൈകിട്ട് 6.15 ന് പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. പി.എന്‍.വാസുദേവന്‍നമ്പൂതിരി സഹകാര്‍മ്മികത്വം വഹിക്കും. 7 ന് മേജര്‍ സെറ്റ് കഥകളി 20 ന് 7 ന് ഓട്ടന്തുള്ളല് 9ന് വിളക്കിനെഴുന്നള്ളത്ത്. 21ന് 7 ന് ഉപകരണസംഗീതമേള. 22ന് 10.30 ന് ഉത്സവബലി 1ന് പ്രസാദമൂട്ട്. 8.30ന് വിളക്കിന്നെഴുന്നള്ളിപ്പ്, 9ന് നൃത്തനാടകം 23 ന് 10.30 ന് ഉത്സവബലി, 1 ന് പ്രസാദമൂട്ട്, 7 ന് നൃത്ത്യനൃത്യങ്ങള്‍ 9ന് വിളക്കിനെഴുന്നെള്ളിപ്പ് 24ന് 1ന് പ്രസാദമൂട്ട് 8.30 ന് വിളക്കിനെഴുന്നള്ളിപ്പ് 9 ന് വൈക്കം വിജയലക്ഷ്മി ഗായത്രീവീണകച്ചേരി, 25ന് 8.30ന് വിളക്കിനെഴുന്നെള്ളിപ്പ് 9 ന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്സ് 26ന് 10.30ന് ഉത്സവബലി 1ന് പ്രസാദമൂട്ട് 7 ന് ഭക്തിഗാനസുധ 8.30 ന് വിളക്കിനെഴുന്നെള്ളിപ്പ് 9.30ന് കാവടിഹിഡുംബന്പൂജ, കാവടിവിളക്ക് 27 ന് 7 ന് ശ്രീബലി 9 ന് പന്തീരടിപൂജ 10.30 ന് കാവടിവരവ് 1 ന് കാവടിഅഭിഷേകം 5 ന് കെട്ടുകാഴ്ച 7 ന് സേവ 10.30 ന് ഗരുഡന്‍വരവ് 12 ന് ശിവരാത്രിപൂജ 1.30 ന് പള്ളിവേട്ട 28 ന് 4 ന് ആറാട്ടുപുറപ്പാട് 6.30ന് ആറാട്ടെഴുന്നെള്ളിപ്പ് 7 ന് ഭക്തിഗാനസുധ 8 ന് ആറാട്ട് എതിരേല്പ് 9 ന് ചെറുശേരി കുട്ടന്മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം 11.30ന് വെടിക്കെട്ട് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: