കൊച്ചി: ആയുര്‍വേദം മരുന്നു മാത്രമല്ല ജീവിത രീതി കൂടിയാണെന്ന് മൗറീഷ്യസ് പ്രസിഡന്റ് രാജ്കേശ്വര്‍ പുരിയാഗ് പറഞ്ഞു. പുനര്‍നവ ആയുര്‍വ്വേദ ആശുപത്രിക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന് കൈമാറി കൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. ലോമമെമ്പാടും മരുന്നുകള്‍ക്ക് വില കൂടിക്കൊണ്ടിരിക്കുകയാണെന്നും സാധാരണക്കാരന് എത്തിപ്പിടിക്കാന്‍ കഴിയാത്ത തരത്തില്‍ മരുന്നുകളുടെ വില കൂടുന്ന അവസരത്തില്‍ പ്രകൃതിയിലേക്ക് മടങ്ങാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ആയുര്‍വേദ ചികിത്സയാണ് ചെയ്യുന്നത് അതു കൊണ്ടു തന്നെ തന്റെ ആരോഗ്യം അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണണെന്നും അദ്ദേഹം പറഞ്ഞു. അലോപ്പതി ഡോക്ടര്‍ക്ക് രക്തം ലാബുകള്‍ വഴി ടെസ്റ്റു ചെയ്ത് മനസിലാക്കാന്‍ കഴിയുന്നരോഗങ്ങള് നാഡിമിടിപ്പു പരിശോധിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പറയാന്‍ കഴിയുമെന്നതിന് താന്‍ അനുഭവസ്ഥനാണെന്നും ആയുര്‍വ്വേദത്തിന് അത്ഭുതങ്ങള്‍ സ്ൃ്ഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് മൗറീഷ്യസ് പ്രസിഡണ്ട് രാജ്കേശ്വര്‍ പുരിയാഗില് നിന്ന് പുനര്‍നവ ഡയറക്ടറര്‍ ഡോ.ജസീല അന്‍വര്‍ ഏറ്റുവാങ്ങി. ലെ മെറിഡിയന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. എന്‍ എ ബി എച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഭാവന ഗുലാത്തി മുറാദിയ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന് എംഎല്‍എ, കൗണ്‍സിലര്‍ എംപി മഹേഷ് കുമാര്‍, എ എച്ച് എം എ ജനറല്‍ സെക്രട്ടറി ബേബി കൃഷ്ണന് ആശംസകള്‍ നേര്‍ന്നു. പുനര്‍നവ സിഎംഡി ഡോ. എഎം അന്‍വര്‍ സ്വാഗതവും ഡയറക്ടര്‍ ഡോ.എംആര്‍ വാസുദേവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: