ഹ്രസ്വകാല നേട്ടങ്ങളില്‍ മോഹിതയാകരുത്. എന്തെന്നാല്‍, അവ താത്കാലികമായ ആനന്ദത്തെ പ്രദാനം ചെയ്യുകയും ജീവിതത്തെ വിഷാദഗ്രസ്തമാക്കുകയും ചെയ്യുന്നു. സ്ഥിതിഗതികളുടെ സത്യാവസ്ഥ പഠിക്കൂ. നിന്നോടുപോലും നീതി പുലര്‍ത്തൂ, പക്ഷപാതം അരുത്. സത്യം ഒരിക്കലും അസത്യമാകുന്നില്ല. ഇപ്പോള്‍ അത് വേദനാജനകമായിരിക്കാം. പക്ഷേ, അത് നിന്റെ രക്ഷയ്ക്കെത്തുന്ന സമയം വിദൂരമല്ല. നിന്റെ നന്മ മുഴുവനും കൊടുക്കൂ, തിന്മയെ ത്യജിക്കൂ. നിന്റെ ഏകാഗ്രത മുഴുവനും നിന്റെ അന്തിമലക്ഷ്യത്തില്‍ കേന്ദ്രീകരിക്കട്ടെ. അത് അത്ര സരളമല്ല. അത് ഋജുവായ കാര്യവുമല്ല. അതിന് അടിയുറച്ച വിശ്വാസം ആവശ്യം. വളരെയധികം ധൈര്യവും സംഭരിക്കേണ്ടതുണ്ട്. നിന്നെ നയിക്കാനായി ഞാന്‍ നിന്നരികില്‍ തന്നെയുണ്ട്. ഈ പാതയെല്ലാം ഞാന്‍ എന്നേ താണ്ടിക്കഴിഞ്ഞു. എന്നോടൊപ്പം വരിക. നമുക്ക് രണ്ടുപേര്‍ക്കും കൂടെ ഈ സത്യാന്വേഷണം തുടരാം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: