ബാങ്കൊക്ക്: തായ് ലാന്‍ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രതിഷേധക്കാരും കൊല്ലപ്പെട്ടു.
പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അമ്പത്തെട്ടോളം പേര്‍ക്ക് പരുക്കേറ്റു.
പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവക്ത്ര സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ ബാങ്കൊക്കില്‍ എത്തിയ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചപ്പോള്‍ സമരക്കാര്‍ പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ആഴ്ചകളായി പ്രധാനമന്ത്രിയുടെ ഓഫീസടക്കമുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: