പാരീസ്: സ്കീയിങിനിടെ ഉണ്ടായ വീഴ്ചയില്‍ പരുക്കേറ്റ് കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടേത് സ്വാഭാവിക അപകടമെന്ന് അന്വേഷണ സംഘം.
അപകടത്തിനു പിന്നില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയോ അസ്വാഭാവികതയോ ഇല്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്കീയിങ് സമയത്ത് ഷൂമാക്കര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തകരുകയും തലച്ചോറിന് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സുരക്ഷാ സാധനങ്ങളുടെ അപാകതയല്ല അപകടത്തിനു കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഫ്രാന്‍സിലെ ഗ്രനേബിള് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ 50 ദിവസമായി കോമയിലാണ് ഷൂമാക്കര്‍. ഡിസംബര്‍ 29ന് ആല്‍പ്സ് താഴ്വരയിലെ മെറിബന് റിസോര്‍ട്ടില്‍ സ്കീയിങ് നടത്തവെയാണ് ഷൂമാക്കര്‍ക്ക് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: