മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപത്തിനിരയായവരില്‍ 12000 ത്തോളം പേരാണ് ഇതുവരെ സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയതെന്ന് ജില്ലാ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.
സ്വന്തം ഗ്രാമങ്ങളില്‍ തിരിച്ചെത്താത്തവര്‍ 12,681 പേരാണെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇന്ദര്‍മണി ത്രിപതി വാര്‍ത്താലേഖകരെ അറിയിച്ചു. മാറിതാമസിക്കേണ്ടിവന്ന കലാപബാധിതരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ജില്ലാ അധികൃതര്‍ ആരംഭിച്ചതായും അവരുടെ കുട്ടികള്‍ക്ക് കോളേജിലും സ്കൂളിലും പ്രവേശനത്തിനുവേണ്ട സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ജോഗിയ ഖെരാ, സന്ജക്, താവ്ലി, ബാഗ്ര, വിഗ്യന, ഹബീബ്പൂര്‍, സിക്രി, റിയവലി, നാഗ്ല, ഹുസൈന്‍പൂര്‍, ലോയി മന്ദവാഡ, ഷാപൂര്‍, ബുധന,കല്യാണ്‍പൂര്‍, ഷിക്കാര്‍പൂര്‍, ജോല്ല, ബാസികലാ, ഖാംപൂര് എന്നീ ഗ്രാമങ്ങളിലാണ് കലാപത്തിനിരയായി മാറിതാമസിക്കേണ്ടിവന്നവര് ഇപ്പോള്‍ കഴിയുന്നത്. വോട്ടര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും ലഭിക്കുന്നതിന് 2371 കുടുംബങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: