അങ്കമാലി: ടൗണിലെ വിവിധ ഭാഗങ്ങളിലെ ദേശീയ പാതയിലെയും എം.സി.റോഡിലെയും സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ അങ്കമാലി ടൗണില്‍ ദേശീയ പാതയില്‍ മനുഷ്യ സീബ്രാലൈനുകള്‍ തീര്‍ത്ത് പ്രതിഷേധിച്ചു.
ടൗണിലെ ഗതാഗതകുരുക്ക് അവസാനിപ്പിക്കുന്നതിന് ബൈപ്പാസ് യാഥാര്‍ത്യമാക്കുക, ടൗണിലെ പാര്‍ക്കിംഗ് പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി കാല്‍നടയാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കുക, വിവിധ ഭാഗങ്ങളിലെ സീബ്രാലൈനുകള്‍ മാഞ്ഞ് പോയതിനാല്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ റോഡ് മുറിച്ച് കടക്കുന്നതിന് കഷ്ടപ്പെടുകയാണ്. അപകടങ്ങള്‍ സ്ഥിരമായിരിക്കുന്നു. എത്രയുംവേഗത്തില്‍ സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ ആജോലി ഏറ്റെടുത്ത് ചെയ്യുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് പറഞ്ഞു. യോഗത്തില്‍ ടി.എസ്.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. എം.വി.ലക്ഷ്മണന്, ടി.എസ്.രാധാകൃഷ്ണന്, സലീഷ് ചെമ്മണ്ണൂര്‍, വി.ഡി.മുരളീധരന്, കെ.ടി.ഷാജി, എം.ആര്.ദിനേശന്, പി.കെ.അപ്പുക്കുട്ടന്, സജിഞ്ഞാലൂക്കര, പി.സി.ബിജു, മണിവെങ്ങോല, മുരുകദാസ്, ഒ.കെ.രാജേഷ്, സുധീര്‍.വി.ജി., രാജു.എം.കെ, അനില്‍.ഐ.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: